ഒരു പാലക്കാടന്‍ കാഴ്ച..
ഇത് ഒരു വാട്ടര്‍ കളര്‍ പെയിന്റിംഗ്...
എത്ര കണ്ടാലും എനിക്ക് മതിവരാത്ത ഒരു ദൃശ്യം....
പാടവും, പനകളും, മലകളും ചേര്‍ന്ന ഒരു മനോഹരദൃശ്യം....
തമിഴ് നാട്ടിലെ ബന്ധു വീട്ടിലേക്കുള്ള യാത്രകളില്‍ ട്രെയിന്‍ ഷോര്‍ണൂര്‍ വിട്ടാല്‍ പിന്നെ സീറ്റില്‍ ഇരുത്തം കൊള്ളില്ല... വാതിലിനടുത്ത് നിന്ന് മതിവരുവോളം കണ്ടു ആസ്വദിച്ചിട്ടുണ്ട് ഈ കാഴ്ചകള്‍...
അവസാനമായി ഈ വഴി പോയത് കഴിഞ്ഞ അവധികാലതിന്റെ മുന്‍പിലത്തെ അവധിക്കാണ്....
കൂടെ വാമഭാഗവും, ഇളയമ്മയുടെ മകനുമുണ്ടായിരുന്നു.
ഈ മലനിരകള്‍ കഴിഞ്ഞു തമിഴ് നാട്ടില്‍ എന്തുമ്പോള്‍ അറിയാം നമ്മുടെ നാട്ടിന്റെ വില എന്തെന്ന്...
കുളിക്കാനുള്ള വെള്ളത്തിന് പോലും പ്ലാസ്റ്റിക് കുടങ്ങളുമായുള്ള കാത്തിരിപ്പിന്റെ നീണ്ട നിരകള്‍ വഴിയില്‍ ഉടനീളം കാണാം...
നാം മലയാളികള്‍ എത്ര ഭാഗ്യവാന്‍മാര്‍..!!
പക്ഷെ എത്രനാള്‍ ഈ ഭാഗ്യം നമ്മുടെ കൂടെ ഉണ്ടാകുമെന്ന് ഓര്‍ക്കുമ്പോഴാണ്...
അന്ന് കുറച്ചു നല്ല ഫോട്ടോസ് എടുക്കാനും സാധിച്ചു, യാത്ര ഒരു ഓണക്കാലതായത് കൊണ്ട്
നല്ല പച്ചപ്പുണ്ടായിരുന്നു, അതുകൊണ്ട് ഫോട്ടോസ് കാണാനും നല്ല ചന്തമുണ്ടായിരുന്നു...
അവധികഴിഞ്ഞ് ജോലിക്ക് കയറുന്ന അന്ന് തന്നെ കൂടെ ജോലിചെയ്യുന്ന അറബി സുഹൃത്തുക്കള്‍ ചോദിക്കാറുണ്ട് പുതിയ ഫോട്ടോസ് ഒന്നും എടുത്തില്ലേ എന്ന്...!!
ഫോട്ടോസ് കണ്ടുകഴിഞ്ഞാല്‍ ചോദിക്കുംഇത്രയും നല്ല ഒരു നാടും വച്ചിട്ട് എന്തിനു ഈ മരുഭൂമിയിലേക്ക് വരുന്നതെന്ന്...!!
അവര്‍ക്കറിയില്ല നമ്മള്‍ മലയാളികള്‍ നാട് വിട്ടാലാണ് കഠിനഅധ്വാനികള്‍ ആകുന്നതെന്ന്.
എന്നും ആലോചിക്കാറുണ്ട് നമ്മള്‍ ഇവിടെ ജോലി ചെയ്യുന്നത് പോലെ നാട്ടില്‍ ജോലി ചെയ്തിരുന്നെങ്കില്‍ നമ്മുടെ നാട് എന്നെ രക്ഷപെട്ടു പോയേനെ എന്ന്...