Tuesday, April 20, 2010

ഒരു പാലക്കാടന്‍ കാഴ്ച..



ഇത് ഒരു വാട്ടര്‍ കളര്‍ പെയിന്റിംഗ്...
എത്ര കണ്ടാലും എനിക്ക് മതിവരാത്ത ഒരു ദൃശ്യം....
പാടവും, പനകളും, മലകളും ചേര്‍ന്ന ഒരു മനോഹരദൃശ്യം....

തമിഴ് നാട്ടിലെ ബന്ധു വീട്ടിലേക്കുള്ള യാത്രകളില്‍ ട്രെയിന്‍ ഷോര്‍ണൂര്‍ വിട്ടാല്‍ പിന്നെ സീറ്റില്‍ ഇരുത്തം കൊള്ളില്ല... വാതിലിനടുത്ത് നിന്ന് മതിവരുവോളം കണ്ടു ആസ്വദിച്ചിട്ടുണ്ട് കാഴ്ചകള്‍...
അവസാനമായി വഴി പോയത് കഴിഞ്ഞ അവധികാലതിന്റെ മുന്‍പിലത്തെ അവധിക്കാണ്....
കൂടെ വാമഭാഗവും, ഇളയമ്മയുടെ മകനുമുണ്ടായിരുന്നു.
ഈ മലനിരകള്‍ കഴിഞ്ഞു തമിഴ് നാട്ടില്‍ എന്തുമ്പോള്‍ അറിയാം നമ്മുടെ നാട്ടിന്റെ വില എന്തെന്ന്...
കുളിക്കാനുള്ള വെള്ളത്തിന്‌ പോലും പ്ലാസ്റ്റിക് കുടങ്ങളുമായുള്ള കാത്തിരിപ്പിന്റെ നീണ്ട നിരകള്‍ വഴിയില്‍ ഉടനീളം കാണാം...
നാം മലയാളികള്‍ എത്ര ഭാഗ്യവാന്‍മാര്‍..!!
പക്ഷെ എത്രനാള്‍ ഈ ഭാഗ്യം നമ്മുടെ കൂടെ ഉണ്ടാകുമെന്ന് ഓര്‍ക്കുമ്പോഴാണ്...


അന്ന് കുറച്ചു നല്ല ഫോട്ടോസ് എടുക്കാനും സാധിച്ചു, യാത്ര ഒരു ഓണക്കാലതായത് കൊണ്ട്
നല്ല പച്ചപ്പുണ്ടായിരുന്നു, അതുകൊണ്ട് ഫോട്ടോസ് കാണാനും നല്ല ചന്തമുണ്ടായിരുന്നു...



അവധികഴിഞ്ഞ് ജോലിക്ക് കയറുന്ന അന്ന് തന്നെ കൂടെ ജോലിചെയ്യുന്ന അറബി സുഹൃത്തുക്കള്‍ ചോദിക്കാറുണ്ട് പുതിയ ഫോട്ടോസ് ഒന്നും എടുത്തില്ലേ എന്ന്...!!

ഫോട്ടോസ് കണ്ടുകഴിഞ്ഞാല്‍ ചോദിക്കുംഇത്രയും നല്ല ഒരു നാടും വച്ചിട്ട് എന്തിനു ഈ മരുഭൂമിയിലേക്ക് വരുന്നതെന്ന്...!!
അവര്‍ക്കറിയില്ല നമ്മള്‍ മലയാളികള്‍ നാട് വിട്ടാലാണ് കഠിനഅധ്വാനികള്‍ ആകുന്നതെന്ന്.

എന്നും ആലോചിക്കാറുണ്ട് നമ്മള്‍ ഇവിടെ ജോലി ചെയ്യുന്നത് പോലെ നാട്ടില്‍ ജോലി ചെയ്തിരുന്നെങ്കില്‍ നമ്മുടെ നാട് എന്നെ രക്ഷപെട്ടു പോയേനെ എന്ന്...

Wednesday, April 14, 2010

വിഷുദിനാശംസകള്‍...


എല്ലാ ബൂലോക സഹയാത്രികര്‍ക്കും
എന്റെയും, കുടുംബത്തിന്റെയും സ്നേഹം നിറഞ്ഞ വിഷുദിനാശംസകള്‍...


ഇത് ബഹറിനിലെ എന്റെ ആറാമത് വിഷു... എത്ര പെട്ടന്നാണ് കൊല്ലങ്ങള്‍ പോകുന്നത് ?....
നാട്ടില്‍ ആഘോഷിച്ച വിഷുക്കാലങ്ങള്‍ ഒക്കെ ഇപ്പോഴും മനസിലുണ്ട്....
അതിന്റെ ഏഴയലത്ത് പോലും എത്തില്ല ഇവിടുത്തെ വിഷു ആഘോഷങ്ങള്‍...
ഇവിടെ ഒക്കെ യാന്ത്രികം....

പടക്കം പോട്ടിക്കാലോ, വിഷുക്കണിയോ, വിഷുക്കൈനീട്ടമോ ഒന്നും തന്നെ ഇല്ലാത്ത ഒരു വിഷു...
നാളെയും ഓഫീസില്‍ പോകണം.. ഉച്ചക്ക് ശേഷം അവധിയാണ്...
എന്നിട്ട് എന്ത് ചെയ്യാന്‍ ഫ്ലാറ്റില്‍ കുത്തിയിരുന്നു ടീവി കാണണം അത്രതന്നെ....
ഇപ്പോള്‍ പുറത്തിറങ്ങാനും പറ്റില്ല ചൂട് കൂടി തുടങ്ങി...

ഇന്ന് കലവറ രസ്റൊരന്റില്‍ ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ പോയപ്പോള്‍, നാളത്തെ വിഷു സദ്യയുടെ ബാനെര്‍ കണ്ടു..
ഇല അടക്കം മുപ്പതുതരം വിഭവങ്ങള്‍....!!
കഴിഞ്ഞ വര്‍ഷം യുള്ളവന്‍ തന്നെ ഡിസൈന്‍ ചെയ്ത ബാനെര്‍....
വര്‍ഷവും അതുതന്നെ ഉപയോഗിച്ചിരിക്കുന്നു...
അത് കണ്ടപ്പോള്‍ മനസ്സിനൊരു സുഖം... നമ്മുടെ ഒരു സൃഷ്ടി ഒരു വര്‍ഷത്തിനു ശേഷം കാണുമ്പോളുള്ള ഒരു സുഖം....

എത്ര പെട്ടന്നാണ് ദിവസങ്ങള്‍ കൊഴിഞ്ഞു പോകുന്നത്?....

ഇതാണ് ഒരു ശരാശരി പ്രവാസിയുടെ വിഷു.
ആ സദ്യ യോടെ കഴിയുന്നു എന്റെ ഈ വര്‍ഷത്തെ വിഷു.....


കഴിഞ്ഞ വര്‍ഷം ഓഫീസിലെ അറബി സുഹൃത്തുക്കളെ ഒക്കെ വിളിച്ചു വിഷു സദ്യ കൊടുത്തിരുന്നു...
വാമഭാഗത്തിന്റെ വക വിഷുക്കണിയും, വിഷു സദ്യയും...
ഗംബീരമായിരുന്നു... ഈ നാല് ചുവരുകള്‍ ക്കുള്ളിലെ വിഷു ആഘോഷം...
അറബി സുഹൃത്തുക്കള്‍ക്ക് ഇത് ആദ്യ അനുഭവമാണെന്ന് പറഞ്ഞു... ഇലയിലുള്ള ഭക്ഷണവും, പിന്നെ വീട്ടില്‍ തന്നെ പാചകം ചെയ്തു ഇത്രയും തരം വിഭവങ്ങളും.....
ഈ വര്‍ഷം വാമഭാഗം നാട്ടിലായത് കൊണ്ട് ആരെയും ക്ഷണിക്കനോന്നും പറ്റില്ല...

എന്നാലും
ഒരിക്കല്‍ കൂടെ സ്നേഹം നിറഞ്ഞ വിഷു ദിനാശംസകളോടെ....

Related Posts with Thumbnails
താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ ഞാന്‍ എടുത്ത കുറച്ചു ഫോട്ടോകള്‍ കാണാം.

ഫോട്ടോ ബ്ലോഗ്‌

ഫ്ലിക്കറിലുള്ള ഫോട്ടോകള്‍

ബഹ്‌റൈന്‍ സമയം ഇപ്പോള്‍

എന്റെ കൂട്ടുകാര്‍

ഇവിടെ സന്ദര്‍ശിച്ചവര്‍

Total Posts: 3
Total Comments: 69

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP