Wednesday, April 14, 2010

വിഷുദിനാശംസകള്‍...


എല്ലാ ബൂലോക സഹയാത്രികര്‍ക്കും
എന്റെയും, കുടുംബത്തിന്റെയും സ്നേഹം നിറഞ്ഞ വിഷുദിനാശംസകള്‍...


ഇത് ബഹറിനിലെ എന്റെ ആറാമത് വിഷു... എത്ര പെട്ടന്നാണ് കൊല്ലങ്ങള്‍ പോകുന്നത് ?....
നാട്ടില്‍ ആഘോഷിച്ച വിഷുക്കാലങ്ങള്‍ ഒക്കെ ഇപ്പോഴും മനസിലുണ്ട്....
അതിന്റെ ഏഴയലത്ത് പോലും എത്തില്ല ഇവിടുത്തെ വിഷു ആഘോഷങ്ങള്‍...
ഇവിടെ ഒക്കെ യാന്ത്രികം....

പടക്കം പോട്ടിക്കാലോ, വിഷുക്കണിയോ, വിഷുക്കൈനീട്ടമോ ഒന്നും തന്നെ ഇല്ലാത്ത ഒരു വിഷു...
നാളെയും ഓഫീസില്‍ പോകണം.. ഉച്ചക്ക് ശേഷം അവധിയാണ്...
എന്നിട്ട് എന്ത് ചെയ്യാന്‍ ഫ്ലാറ്റില്‍ കുത്തിയിരുന്നു ടീവി കാണണം അത്രതന്നെ....
ഇപ്പോള്‍ പുറത്തിറങ്ങാനും പറ്റില്ല ചൂട് കൂടി തുടങ്ങി...

ഇന്ന് കലവറ രസ്റൊരന്റില്‍ ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ പോയപ്പോള്‍, നാളത്തെ വിഷു സദ്യയുടെ ബാനെര്‍ കണ്ടു..
ഇല അടക്കം മുപ്പതുതരം വിഭവങ്ങള്‍....!!
കഴിഞ്ഞ വര്‍ഷം യുള്ളവന്‍ തന്നെ ഡിസൈന്‍ ചെയ്ത ബാനെര്‍....
വര്‍ഷവും അതുതന്നെ ഉപയോഗിച്ചിരിക്കുന്നു...
അത് കണ്ടപ്പോള്‍ മനസ്സിനൊരു സുഖം... നമ്മുടെ ഒരു സൃഷ്ടി ഒരു വര്‍ഷത്തിനു ശേഷം കാണുമ്പോളുള്ള ഒരു സുഖം....

എത്ര പെട്ടന്നാണ് ദിവസങ്ങള്‍ കൊഴിഞ്ഞു പോകുന്നത്?....

ഇതാണ് ഒരു ശരാശരി പ്രവാസിയുടെ വിഷു.
ആ സദ്യ യോടെ കഴിയുന്നു എന്റെ ഈ വര്‍ഷത്തെ വിഷു.....


കഴിഞ്ഞ വര്‍ഷം ഓഫീസിലെ അറബി സുഹൃത്തുക്കളെ ഒക്കെ വിളിച്ചു വിഷു സദ്യ കൊടുത്തിരുന്നു...
വാമഭാഗത്തിന്റെ വക വിഷുക്കണിയും, വിഷു സദ്യയും...
ഗംബീരമായിരുന്നു... ഈ നാല് ചുവരുകള്‍ ക്കുള്ളിലെ വിഷു ആഘോഷം...
അറബി സുഹൃത്തുക്കള്‍ക്ക് ഇത് ആദ്യ അനുഭവമാണെന്ന് പറഞ്ഞു... ഇലയിലുള്ള ഭക്ഷണവും, പിന്നെ വീട്ടില്‍ തന്നെ പാചകം ചെയ്തു ഇത്രയും തരം വിഭവങ്ങളും.....
ഈ വര്‍ഷം വാമഭാഗം നാട്ടിലായത് കൊണ്ട് ആരെയും ക്ഷണിക്കനോന്നും പറ്റില്ല...

എന്നാലും
ഒരിക്കല്‍ കൂടെ സ്നേഹം നിറഞ്ഞ വിഷു ദിനാശംസകളോടെ....

4 comments:

ഒരു നുറുങ്ങ് April 14, 2010 at 10:10 AM  

അങ്ങ് ദൂരെ..വിദൂരങ്ങളിലും,പ്രവാസത്തിന്‍റെ മരുഭൂവിലും
കൊന്നപ്പൂക്കള്‍ പൂത്തുല്ലസിക്കട്ടെ...ലിനൂ,ഈ നുറുങ്ങും കുടുംബവും
ആശംസിക്കട്ടെ...ഒരു വിഷുവിന്‍ വിഷ്....

കുഞ്ഞൂസ് (Kunjuss) April 15, 2010 at 7:46 PM  

vishu dinaashamsakal....

thalayambalath April 16, 2010 at 8:52 AM  

വിഷു ചിത്രം നന്നായി......... വിഷു ആശംസകള്‍

muthusneham April 22, 2010 at 6:28 AM  

supeB linu - u have a great talent in story writing too..!

Related Posts with Thumbnails
താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ ഞാന്‍ എടുത്ത കുറച്ചു ഫോട്ടോകള്‍ കാണാം.

ഫോട്ടോ ബ്ലോഗ്‌

ഫ്ലിക്കറിലുള്ള ഫോട്ടോകള്‍

ബഹ്‌റൈന്‍ സമയം ഇപ്പോള്‍

എന്റെ കൂട്ടുകാര്‍

ഇവിടെ സന്ദര്‍ശിച്ചവര്‍

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP