Tuesday, April 20, 2010

ഒരു പാലക്കാടന്‍ കാഴ്ച..



ഇത് ഒരു വാട്ടര്‍ കളര്‍ പെയിന്റിംഗ്...
എത്ര കണ്ടാലും എനിക്ക് മതിവരാത്ത ഒരു ദൃശ്യം....
പാടവും, പനകളും, മലകളും ചേര്‍ന്ന ഒരു മനോഹരദൃശ്യം....

തമിഴ് നാട്ടിലെ ബന്ധു വീട്ടിലേക്കുള്ള യാത്രകളില്‍ ട്രെയിന്‍ ഷോര്‍ണൂര്‍ വിട്ടാല്‍ പിന്നെ സീറ്റില്‍ ഇരുത്തം കൊള്ളില്ല... വാതിലിനടുത്ത് നിന്ന് മതിവരുവോളം കണ്ടു ആസ്വദിച്ചിട്ടുണ്ട് കാഴ്ചകള്‍...
അവസാനമായി വഴി പോയത് കഴിഞ്ഞ അവധികാലതിന്റെ മുന്‍പിലത്തെ അവധിക്കാണ്....
കൂടെ വാമഭാഗവും, ഇളയമ്മയുടെ മകനുമുണ്ടായിരുന്നു.
ഈ മലനിരകള്‍ കഴിഞ്ഞു തമിഴ് നാട്ടില്‍ എന്തുമ്പോള്‍ അറിയാം നമ്മുടെ നാട്ടിന്റെ വില എന്തെന്ന്...
കുളിക്കാനുള്ള വെള്ളത്തിന്‌ പോലും പ്ലാസ്റ്റിക് കുടങ്ങളുമായുള്ള കാത്തിരിപ്പിന്റെ നീണ്ട നിരകള്‍ വഴിയില്‍ ഉടനീളം കാണാം...
നാം മലയാളികള്‍ എത്ര ഭാഗ്യവാന്‍മാര്‍..!!
പക്ഷെ എത്രനാള്‍ ഈ ഭാഗ്യം നമ്മുടെ കൂടെ ഉണ്ടാകുമെന്ന് ഓര്‍ക്കുമ്പോഴാണ്...


അന്ന് കുറച്ചു നല്ല ഫോട്ടോസ് എടുക്കാനും സാധിച്ചു, യാത്ര ഒരു ഓണക്കാലതായത് കൊണ്ട്
നല്ല പച്ചപ്പുണ്ടായിരുന്നു, അതുകൊണ്ട് ഫോട്ടോസ് കാണാനും നല്ല ചന്തമുണ്ടായിരുന്നു...



അവധികഴിഞ്ഞ് ജോലിക്ക് കയറുന്ന അന്ന് തന്നെ കൂടെ ജോലിചെയ്യുന്ന അറബി സുഹൃത്തുക്കള്‍ ചോദിക്കാറുണ്ട് പുതിയ ഫോട്ടോസ് ഒന്നും എടുത്തില്ലേ എന്ന്...!!

ഫോട്ടോസ് കണ്ടുകഴിഞ്ഞാല്‍ ചോദിക്കുംഇത്രയും നല്ല ഒരു നാടും വച്ചിട്ട് എന്തിനു ഈ മരുഭൂമിയിലേക്ക് വരുന്നതെന്ന്...!!
അവര്‍ക്കറിയില്ല നമ്മള്‍ മലയാളികള്‍ നാട് വിട്ടാലാണ് കഠിനഅധ്വാനികള്‍ ആകുന്നതെന്ന്.

എന്നും ആലോചിക്കാറുണ്ട് നമ്മള്‍ ഇവിടെ ജോലി ചെയ്യുന്നത് പോലെ നാട്ടില്‍ ജോലി ചെയ്തിരുന്നെങ്കില്‍ നമ്മുടെ നാട് എന്നെ രക്ഷപെട്ടു പോയേനെ എന്ന്...

29 comments:

ranji April 20, 2010 at 9:29 AM  

നന്നായിരിക്കുന്നു ലിനു.
കേരളത്തിന്‌ പൊതുവായി ദൃശ്യക്കാഴ്ചകള്‍ അനവധി ഉണ്ടെങ്കിലും ഇത് പാലക്കാടിന്റെ ഐക്കണ്‍ എംബ്ലം. തെളിഞ്ഞ വെയിലില്‍, ഊഷരമായ കാറ്റില്‍ നിശ്ചലമായി നില്‍ക്കുന്ന പനനിരകള്‍ ഖസാക്കിന്റെ കഥാകാരനെ ഓര്‍മിപ്പിക്കുന്നു..ദൃശ്യങ്ങള്‍ ബിംബങ്ങള്‍ ആകുന്നത് ഇങ്ങനെയാണ്..!

thalayambalath April 20, 2010 at 10:28 AM  

എത്ര കണ്ടാലും മതിവരാത്ത ചിത്രം.... അഭിനന്ദനങ്ങള്‍

വീകെ April 20, 2010 at 1:14 PM  

ഇപ്പോൾ ഇവിടെ നിന്നു നോക്കുമ്പോൾ നമ്മുടെ നാട് എത്ര പ്രകൃതിരമണീയം....!!
നാട്ടിലുണ്ടായിരുന്നപ്പോൾ അതൊന്നും കാണാൻ കണ്ണുണ്ടായില്ല...!!
ഒരു പക്ഷെ, ഇവിടത്തെ കാഴ്ചാകളായിരിക്കും നമ്മുടെ നാടിനെ ഇത്ര സുന്ദരമാക്കുന്നത്....!!!

ആശംസകൾ...

ഒരു നുറുങ്ങ് April 20, 2010 at 7:10 PM  

ലിനൂ,ഇടക്കൊക്കെ ആ പോട്ടങ്ങളും പോസ്റ്റൂന്നേ...
വരയും വരക്കുറിപ്പും മികച്ചത്..

“എന്നും ആലോചിക്കാറുണ്ട് നമ്മള്‍ ഇവിടെ ജോലി ചെയ്യുന്നത് പോലെ നാട്ടില്‍ ജോലി ചെയ്തിരുന്നെങ്കില്‍ നമ്മുടെ നാട് എന്നെ രക്ഷപെട്ടു പോയേനെ എന്ന്...” നിര്‍ബന്ധാവസ്ഥയില്‍ പോലും പ്രവാസം കഴിഞ്ഞൊന്നൂം ചെയ്യാത്തവര്‍ ഏറെയുണ്ട്..എന്നാല്‍ ഇങ്ങിനെയും
ചിലരുണ്ടെന്നറിയുക : http://silalikhithangal.blogspot.com/

ഹന്‍ല്ലലത്ത് Hanllalath April 21, 2010 at 12:49 AM  

ചിത്രം നന്നായി.

നമ്മുടെ നാട്ടില്‍
എന്തെങ്കിലും മര്യാദയ്ക്ക് നടന്നിട്ടു വേണ്ടെ ജോലി ചെയ്യാന്‍ ?!

കുഞ്ഞൂസ് (Kunjuss) April 22, 2010 at 12:00 PM  

ലിനൂ...വരയും കുറിപ്പും നന്നായി...

ഇത്തരം നയനാനന്ദകരമായ കാഴ്ചകളാല്‍ സമ്പന്നമാണ് നമ്മുടെ നാടെങ്കിലും, ജോലി കിട്ടണമെങ്കില്‍ അന്യനാടു തന്നെ ശരണം.

siva // ശിവ April 26, 2010 at 7:16 AM  

Just like my Nanjil Nadu... Nice work...

Unknown May 4, 2010 at 3:43 AM  

നന്ദി കൂട്ടുകാരെ,.... നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക്.

മുള്ളൂക്കാരന്‍ May 4, 2010 at 6:46 AM  

നന്നായിരിക്കുന്നു...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM May 7, 2010 at 9:34 AM  

ചായങ്ങളുടെധാരാളിത്തമില്ലാതെ വളരെ ലളിതമായി, പാലക്കാടിനെ ഒപ്പിയെടുത്തതു പോലെ.

Jishad Cronic May 17, 2010 at 12:14 AM  

ADIPOLI

കൂതറHashimܓ May 19, 2010 at 2:16 AM  

നല്ല വര.. :)

Rakesh R (വേദവ്യാസൻ) May 19, 2010 at 2:48 AM  

വളരെ നന്നായിട്ടുണ്ട് :)

Manoraj May 19, 2010 at 7:00 AM  

ലിനു ആദ്യമായാണു ഇവിടെ വരുന്നത്.. വളരെ നല്ലൊരു ചിത്ര. തലയമ്പലത്ത് പറഞ്ഞപോലെ എത്ര കണ്ടാലും മതിവരാത്ത ദൃശ്യം.. പിന്നെ ചിത്രമെഴുത്തിന്റെ സാങ്കേതീകവശങ്ങൾ എനിക്കറിയില്ല. അതൊക്കെ അറിയാവുന്ന തലയമ്പലത്തും മറ്റും പറഞ്ഞല്ലോ നല്ലതെന്ന്.. തുടരൂ സുഹൃത്തേ

സജി May 20, 2010 at 4:12 AM  

വാട്ടര്‍ കളര്‍-- ഇതാ വാട്ടര്‍ കളര്‍. ങ്ഹും..

(മനുഷ്യരെ കൊതിപ്പിച്ചു കൊല്ലുകയാ അല്ലേ..)

ഒരു യാത്രികന്‍ May 20, 2010 at 4:36 AM  

നല്ല കൈയൊതുക്കം...സസ്നേഹം

അലി May 20, 2010 at 11:35 AM  

ലിനു,
കൊതിപ്പിക്കുന്ന പാലക്കാടൻ ദൃശ്യം. നന്നായിരിക്കുന്നു.

വർഷങ്ങളോളം അന്നം തന്ന ബ്രഷും ചായക്കൂട്ടുകളും താഴെവച്ച് മൌസിലും കീബോർഡിലും കൈവെച്ചപ്പോൾ നഷ്ടമായ ഭൂതകാലത്തെ ഓർമ്മിപ്പിച്ചു.

കാഴ്ചകൾ May 20, 2010 at 11:41 PM  

ചിത്രം വളരെ മനോഹരം.

പാഞ്ചാലി May 21, 2010 at 7:58 AM  

കയ്യുടെ സ്മൂത്തായ ഒഴുക്ക് പെയിന്റിംഗ് കണ്ടാൽ മനസ്സിലാകും.

വരണ്ട പാലക്കാടിനു പറ്റിയ കളർ സെലക്ഷൻ.

ഇനിയും ഇടുക പെയിന്റിംഗുകൾ!
:)

Naushu May 22, 2010 at 12:12 AM  

വളരെ മനോഹരമായിട്ടുണ്ട്...
ഇനിയും പ്രധീക്ഷിക്കുന്നു..

തറവാടി May 24, 2010 at 9:27 AM  

manoharam!

mini//മിനി May 24, 2010 at 5:48 PM  

നാട്ടിൽ ജോലി ചെയ്യാനും നമ്മുടെ നാട് നന്നാവാനും ആർക്കും താല്പര്യമില്ലല്ലൊ. പെയിന്റിങ് നന്നായി.

അഭി May 24, 2010 at 8:18 PM  

എത്രകണ്ടാലും മതിവരാത്ത ഒരു കാഴ്ച തന്നെ
ചിത്രം മനോഹരമായിട്ടുണ്ട്

sm sadique June 12, 2010 at 12:59 AM  

വര… വര…. നന്നായി വര…..
ആശംസകൾ…………………

Sapna Anu B.George June 15, 2010 at 8:46 PM  

നന്നായിട്ടുണ്ട് ലിനു,മാതൃഭൂമി പേജില്‍ കണ്ടതുകൊണ്ടാണ് ഞാന്‍ ഇവിടെ എത്തിയത്, വായിച്ചതിലും പരിചയപ്പെട്ടതിലും സന്തോഷം

Faisal Alimuth July 13, 2010 at 12:28 AM  

പകരം വയ്ക്കാനവാത്ത പാലക്കാടന്‍ കാഴ്ച..! മനോഹരം.

Naseef U Areacode August 7, 2010 at 1:28 AM  

വളരെ ശരിയാണ് ലിനു.. ഗള്‍ഫില്‍ വന്ന് കഠിനാധ്വാനം ചെയ്യുന്നവരില്‍ പലര്‍ക്കും അതേ ജോലിക്ക് അതിലധികം പ്രതിഫലം നാട്ടില്‍ നിന്ന് തന്നെ കിട്ടും, നാടും നന്നായെനെ..

ചിത്രം നന്നായിരിക്കുന്നു..., ആശംസകള്‍

Pranavam Ravikumar August 10, 2010 at 1:06 AM  

Good!

ചേച്ചിപ്പെണ്ണ്‍ February 1, 2011 at 2:10 AM  

Congrats...

Related Posts with Thumbnails
താഴെ കാണുന്ന ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ ഞാന്‍ എടുത്ത കുറച്ചു ഫോട്ടോകള്‍ കാണാം.

ഫോട്ടോ ബ്ലോഗ്‌

ഫ്ലിക്കറിലുള്ള ഫോട്ടോകള്‍

ബഹ്‌റൈന്‍ സമയം ഇപ്പോള്‍

എന്റെ കൂട്ടുകാര്‍

ഇവിടെ സന്ദര്‍ശിച്ചവര്‍

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP